കൊച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം കൊച്ചിയില്‍ നടക്കും. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഇന്ന് നടന്ന ബിസിസിഐ ടൂര്‍ ആന്‍ഡ് ഫിക്‌സ്ചര്‍ കമ്മിറ്റി യോഗത്തില്‍ എടുത്തു.നവംബര്‍ 21നാണ് മത്സരം. കൊച്ചിയില്‍ നടക്കുന്ന ഒമ്പതാമത്തെ ഏകദിന മല്‍സരമാണ് ഇത്. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ വന്‍വിജയങ്ങള്‍ നേടിയിട്ടുള്ളതിനാല്‍ ടീം ഇന്ത്യയുടെ ഭാഗ്യവേദിയായാണ് കൊച്ചി വിലയിരുത്തപ്പെടുന്നത്. റോട്ടെഷന്‍ സമ്പ്രദായം മറികടന്ന് കഴിഞ്ഞ മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചത് പരിഗണിച്ചാണ് വേദി അനുവദിക്കപ്പെട്ടത്.