ബാംഗ്ളൂർ: ബാംഗ്ളൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തന്റെ ജാമ്യാപേക്ഷയിൽ കേരളത്തെ കക്ഷി ചേർക്കണമെന്ന് ആവശ്യുപ്പെട്ട് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. വിചാരണയ്ക്കായി എത്തുമെന്ന ഉറപ്പ് കേരളത്തിൽ നിന്ന് വാങ്ങി നൽകാമെന്നും മഅ്ദനി അറിയിച്ചു.

അതേസമയം ജാമ്യം ലഭിച്ചാല്‍ വാദം കേള്‍ക്കാന്‍ മദനി ബംഗലൂരുവില്‍ എത്തില്ലെന്നാണ് കര്‍ണാടകയുടെ വാദം. ഇത് അടിസ്ഥാനരഹിതമാണെന്നും മുഴുവന്‍ സമയവും പൊലീസിന്റെ സുരക്ഷയുള്ളതിനാല്‍ വാദം കേള്‍ക്കാന്‍ കര്‍ണാടകയില്‍ എത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.