ശ്രീനഗര്‍: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് സേനയുടെ വെടിവെപ്പ്. തിങ്കളാഴ്ച വൈകുന്നേരമാണ് പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലെ ഹിമിര്‍പുരിലെ ചെക്പോസ്റ്റിനടുത്ത് പാക് സേന വെടിവെച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. പത്ത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിങ്കളാഴ്ച രാവിലെ 11.30ഓടെ കടാവ് അതിര്‍ത്തി ചെക്പോസ്റ്റിനടുത്ത് പാക്സേന നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ് എഫ് ജവാന് പരിക്കേറ്റിരുന്നു.അതിന് മുമ്പ് ഇവിടെ നടന്ന പാക് വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.