തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുളള ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആറു മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ഏറെ നാളെത്തെ ഇടവേളയ്ക്ക് ശേഷമാണ് 6 മലയാള ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുന്നത്. കുഞ്ഞനന്തന്റെ കട, ആര്‍ട്ടിസ്റ്റ്, 101 ചോദ്യങ്ങള്‍, സെല്ലുലോയ്ഡ്, ഷട്ടര്‍, കന്യക ടാക്കീസ് എന്നി ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കന്യക ടാക്കീസാണ് ഉദ്ഘാടന ചിത്രം. ബി ലെനിന്‍ അധ്യക്ഷനായ ജൂറിയില്‍ കേരളത്തില്‍ നിന്ന് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കെ മോഹനനും മാധ്യമപ്രവര്‍ത്തകനായ വിഎസ് രാജേഷും അംഗങ്ങളായിരുന്നു.