mohanlal-poojakumar-peruchazhi-movie

മോഹൻലാലിനെ നായകനാക്കി അരുൺ വൈദ്യനാഥൻ ഒരുക്കുന്ന പെരുച്ചാഴി എന്ന ചിത്രത്തിൽ നായികായി ഇന്ത്യാക്കാരിയായ അമേരിക്കൻ നടി പൂജാ കുമാർ എത്തും. കമലഹാസൻ ചിത്രമായ വിശ്വരൂപത്തിൽ ശ്രദ്ധേയ വേഷം കാഴ്ചവച്ച പൂജ അമേരിക്കയിലാണ് താമസം. ഇതാദ്യമായാണ് പൂജ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. അച്ചുമുണ്ടു അച്ചമുണ്ട് എന്ന തമിഴ് ചിത്രം ഒരുക്കിയ അരുൺ വൈദ്യനാഥൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പെരുച്ചാഴി’. മുഴുനീള ഹാസ്യചിത്രമായ പെരുച്ചാഴി,​ അടുത്ത വർഷം ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും

എല്ലാ പ്രശ്നങ്ങളിലും ചെന്ന് തലയിട്ട് പുലിവാലു പിടിക്കുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പൂർണമായും കോമഡി ചിത്രമാണെങ്കിലും പ്രണയത്തിനും ചിത്രത്തിൽ സ്ഥാനമുണ്ടാകുമെന്ന് സംവിധായകൻ സൂചിപ്പിച്ചു.ജനിച്ചയുടൻ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ട ഒരു കഥാപാത്രത്തെയാണ് പൂജ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. തന്റെ യഥാർത്ഥ ജീവിതം പോലെയാണ് ഈ സിനിമയെന്നും പൂ‌ജ പറഞ്ഞു. മുൻ മിസ് ഇന്ത്യ യു.എസ്.എ പട്ടം നേടിയ പൂജ നിർമ്മാതാവും മോഡലും ടെലിവിഷൻ അവതാരകയും ഒക്കെയാണ്. വിശ്വരൂപം സിനിമയുടെ രണ്ടാംഭാഗത്തിലും പൂജ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.