ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും അടുത്ത മാസം കൊച്ചിയിലെത്തും. നവംബർ ആറു മുതൽ 14 വരെ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാ സന്ദർശത്തിനിടെയാണ് ഇവർ കൊച്ചിയിലെത്തുന്നത്. ഡെറാഡ‌ൂൺ,​ ന്യൂഡൽഹി,​ മുംബയ്,​ പൂനെ എന്നിവിടങ്ങളാണ് ഇരുവരും സന്ദർശിക്കുന്ന മറ്റു സ്ഥലങ്ങൾ.

സന്ദർശനത്തിനിടെ വിദ്യാഭ്യാസം,​ വ്യാപാരം സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലുള്ളവരുമായി ചാൾസ് രാജകുമാരനും കാമിലയും ആശയവിനിമയം നടത്തും. ഇന്ത്യൻ മിലിട്ടറി അക്കാഡമി സന്ദർശിക്കുന്ന ഇരുവരും ബോളിവുഡ് സിനിമയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന മുംബയിൽ രാത്രി ഭക്ഷണത്തിലും പങ്കുചേരും. 2010ൽ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടാണ് ചാൾസും കാമിലയും ഒടുവിൽ ഇന്ത്യയിലെത്തിയത്. ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി 14ന് ഇരുവരും ശ്രീലങ്കയിലേക്ക് പോകും.