ന്യൂഡല്‍ഹി: ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ സംരംഭത്തില്‍ 200 കോടി ഡോളര്‍ (125 കോടി രൂപ) നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചതായി ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ടെലികോം കമ്പനികളില്‍ വിദേശ കമ്പനികള്‍ക്ക് സമ്പൂര്‍ണ ഓഹരി പങ്കാളിത്തം അനുവദിച്ചതോടെയാണിത്. നേരത്തെ 74 ശതമാനം ഓഹരി പങ്കാളിത്തമേ അനുവദിച്ചിരുന്നുള്ളൂ.ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ 4ജി സ്‌പെക്ട്രത്തിനായുള്ള ലേലം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യന്‍ സംരംഭത്തിലെ പങ്കാളിത്തം ഉയര്‍ത്തുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാവും തുക വിനിയോഗിക്കുക. ഇന്ത്യയില്‍ നിലവില്‍ 12 ടെലികോം കമ്പനികളാണ് ഉള്ളത്.