ഫാഷന്‍ ഡിസൈനിങ്ങില്‍ രാജ്യത്തെ ഏറ്റവും മികച്ച കോഴ്സുകളായ എന്‍ഐഎഫ്ടി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. http://applyadmission.net/nift2014 എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2014 ജനുവരി 10വരെ അപേക്ഷിക്കാം. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി) യില്‍ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി-ഡിസ്), ബാച്ചലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബിഎഫ്ടെക്), രണ്ടു വര്‍ഷ മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി(എംഎഫ്ടെക്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എംഎഫ്എം), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡിസ്) കോഴ്സുകളിലേക്കാണ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

2014 ഫെബ്രുവരി ഒമ്പതിന് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. കണ്ണൂര്‍, ഭോപാല്‍, ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഗാന്ധിനഗര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോഖ്പുര്‍, കാന്‍ഗ്ര, മുംബയ്. പട്ന, റായ്ബറേലി, ഷില്ലോങ് എന്നീ എന്‍ഐഎഫ്ടി സെന്ററുകളിലാണ ് കോഴ്സ്. ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, അക്സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബി-ഡിസ് കോഴ്സിന് പ്ലസ്ടു/സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ എഐസിടിഇ/സ്റ്റേറ്റ് സാങ്കേതിക പരീക്ഷാബോര്‍ഡ് അംഗീകരിച്ച ത്രിവത്സര/നാലുവര്‍ഷ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.

അപ്പാരല്‍ പ്രൊഡക്ഷനില്‍ ബിഎഫ്ടെക് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയമായി പ്ലസ്ടു/മുകളില്‍ പറഞ്ഞ യോഗ്യത നേടിയിരിക്കണം. 23 വയസാണ് ഉയര്‍ന്ന പ്രായപരിധി. മാനേജ്മെന്റില്‍ എംഎഫ്എം കോഴ്സിന് അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ എന്‍ഐഎഫ്ടി/എന്‍ഐഡി എന്നിവയിലൊന്നില്‍ നിന്ന് ഡിപ്ലോമ വേണം. അപ്പാരല്‍ പ്രൊഡക്ഷനില്‍ എംഎഫ്ടെക് കോഴ്സിന് എന്‍ഐഎഫ്ടിയില്‍നിന്ന് ബിഇ/ബിടെക്. അല്ലെങ്കില്‍ മറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ബിഇ/ബിടെക്. മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം-ഡിസ്) കോഴ്സുകള്‍ക്ക് ബിരുദം/ബിഎഫ്എ/ബിഎ ഫൈന്‍ആര്‍ട്സ്/ബിഎസ്സി ടെക്സ്റ്റയില്‍ ഡിസൈന്‍/ബിആര്‍ക് എന്നിവയിലൊരു ബിരുദം.

എന്‍ഐഎഫ്ടി കണ്ണൂര്‍ സെന്ററില്‍ ഫാഷന്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദ കോഴ്സ് (ബി-ഡിസ്), അപ്പാരല്‍ പ്രൊഡക്ഷനില്‍ ബിഎഫ്ടെക്, മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളാണുള്ളത്. അപേക്ഷാഫീസ് 1200 രൂപ. എസ്സി/എസ്ടി/ വിവരങ്ങള്‍ക്ക് www.nift.ac.in