ഇടുക്കി :ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും എല്‍.ഡി.എഫ് വെള്ളിയാഴ്ച്ച ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം എന്നിവടക്കമുള്ള അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കാതെ ജനങ്ങള്‍ സഹകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സി.കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എല്‍ ഡി എഫ് നേതാക്കള്‍ ആരോപിച്ചു.