ഗ്രീന്‍ ടീയുടെ ഉപയോഗം വിവിധതരം കാന്‍സര്‍ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു എന്ന്‌ പഠനങ്ങള്‍.നിരവധി ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്‌ ഈ പാനീയം. ഫ്‌ളേവനോയിഡ്‌സ് ഉം ഫിനോലിക്‌ കോംബൗണ്ട്‌സുമാണ്‌ ഗ്രീന്‍ ടീയില്‍ ധാരാളമായുള്ള ആന്‍ിഓക്‌സിഡന്റുകള്‍. ശരീരത്തെ ഫ്രീ റാടിക്കല്‍ എന്ന ഹാനികരങ്ങളായ പദാര്‍ഥങ്ങളുടെ ദൂഷ്യത്തില്‍ നിന്നും സംരക്ഷിക്കുകയാണ്‌ ആന്റിഓക്‌സിഡന്റുകള്‍ ചെയ്യുന്നത്‌. ഗ്രീന്‍ ടീയിലുള്ള ഈ ആന്റിഓക്‌സിഡന്റുകളാണ്‌ കാന്‍സര്‍ മുതലായ വലിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങളേയും പടിക്കു പുറത്തു നിര്‍ത്താമെന്ന് വിദഗ്ധര്‍ പറയുന്നു.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി ഡൈ ഹൈഡ്രോ ഫ്‌ളോയിഡ്‌ റിഡക്‌റ്റേഴ്‌സ് എന്ന എന്‍സൈമുമായി ചേര്‍ന്ന്‌ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്നു. ഗ്രീന്‍ ടീയുടെ ഉപയോഗം വിവിധതരം കാന്‍സര്‍ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു എന്ന്‌ പഠനങ്ങളും വ്യക്‌തമാക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്ന ആളുകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ബ്ലാഡര്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്‌. ബ്ലാഡര്‍ കാന്‍സര്‍ ഉള്ള ആളുകള്‍ ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ഇതേ അസുഖമുള്ള മറ്റുള്ളവരേക്കാള്‍ അഞ്ചുവര്‍ഷം കൂടുതല്‍ ജീവിക്കുന്നതായി വിദഗ്‌ധര്‍ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ചൂണ്ടി കാണിക്കുന്നു.

ഗ്രീന്‍ ടീ കുടിക്കുന്നത്‌ സ്‌തനാര്‍ബുദമുള്ളവരില്‍ കാന്‍സര്‍ കോശങ്ങള്‍ പെരുകുന്നത്‌ തടയുന്നു. സ്‌തനാര്‍ബുദം വരാതിരിക്കാന്‍ മാത്രമല്ല രോഗമുള്ളവര്‍ക്കും ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. സ്‌തനാര്‍ബുദത്തിന്റെ ആദ്യഘട്ടത്തില്‍ വിദഗ്‌ധ ചികിത്സയോടൊപ്പംതന്നെ ദിവസവും കുറഞ്ഞത്‌ അഞ്ചുകപ്പ്‌ ഗ്രീന്‍ ടീ കുടിക്കുന്നത്‌ സ്‌തനാര്‍ബുദം വ്യാപിക്കുന്നത്‌ തടയുന്നു. 50 വയസിന്‌ താഴെ പ്രായമുള്ള സ്‌ത്രീകള്‍ ദിവസം മൂന്നു കപ്പ്‌ ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ സ്‌തനാര്‍ബുദം വരാനുള്ള സാധ്യത 87 ശതമാനത്തോളം കുറയുന്നു.ഗ്രീന്‍ ടീ കുടിക്കുന്നത്‌ പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദത്തെ തടയാന്‍ സഹായിക്കും. ഗ്രീന്‍ ടീയിലുള്ള പോളിഫിനോള്‍ പുതിയ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത്‌ തടയുന്നു.