മിന: ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയവരില്‍ ഇതുവരെ എഴുപതുപേര്‍ മരിച്ചു.മക്ക, മദീന, മറ്റ് ഹജ്ജ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായാണ് ഇന്ത്യക്കാര്‍ മരിച്ചിട്ടുള്ളത്. ഇതില്‍ പത്ത് ഹാജിമാര്‍ മലയാളികളാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാരില്‍ കൂടുതല്‍.

അറഫയില്‍നിന്ന് മടങ്ങിയ മലയാളി ഹാജി മുസ്ദലിഫയില്‍ വെച്ച് മരിച്ചു. മലപ്പുറം നിറമരുതൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ (70) ആണ് മരിച്ചത്. മകന്റെ കൂടെ ഹജ്ജിന് എത്തിയതായിരുന്നു. മുസ്ദലിഫയില്‍വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അത്യാഹിത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.