തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ കെ എം മാണി നിയന്ത്രിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ്സിനെ അപമാനിക്കുന്നതിന് തുല്യമാണ്. ജോര്‍ജ്ജിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി എക്‌സിക്യുട്ടീവ് ഏത് അണ്ടനും അടകോടനും കയറിയിരിക്കാവുന്ന സ്ഥലമായി മാറിയെന്നാണ് പി സി ജോര്‍ജ്ജ് ഇന്നലെ പറഞ്ഞത്. വരദരാജന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്താണ് പി സി ജോര്‍ജ്ജ് ഇങ്ങനെ പറഞ്ഞത്.ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ പി സി ജോര്‍ജ്ജിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെ എം മാണി ഇടപെടണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടു.