കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന ജനങ്ങളെ തടയില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്നും സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്നാണ് എല്‍.ഡി.എഫ് തീരുമാനം. അതിനാല്‍ മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം ഉപരോധമുണ്ടാകും. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടിക്ക് വരുന്ന ജനങ്ങള്‍ ശത്രുക്കളല്ലെന്നും അതിനാല്‍ അവരെ തടയില്ലെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനത്തെ കബളിപ്പിക്കലാണെന്നും പ്രതിഷേധക്കാരുടെ പരാതി കേട്ട ശേഷം മതി ജനങ്ങളുടെ പരാതി കേള്‍ക്കുന്നതെന്നുമാണ് കോടിയേരി ഇന്നലെ പറഞ്ഞത്.