കോട്ടയം: പി.സി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കുന്നുണ്ടെന്ന് കെ.എം മാണി. നിയന്ത്രണം വിട്ട് ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിരുവിട്ടതായി കരുതുന്നില്ല. മിതത്വം പാലിക്കണമെന്നും മറ്റു പാര്‍ട്ടികളോട് പ്രതിപക്ഷ ബഹുമാനം കാട്ടണമെന്നും താന്‍ ഉപദേശിച്ചിരുന്നു. ജോര്‍ജിന്റെ പരാമര്‍ശനത്തില്‍ കെപിസിസി നേതൃത്വത്തിന് വേദനയുണ്ടാക്കിയാല്‍ അത് നിര്‍ഭാഗ്യകരമാണ്. ആര്യാടനെക്കുറിച്ച് ജോര്‍ജ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും മാണി പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളെ അണ്ടനും അടകോടനുമെന്ന് വിശേഷിപ്പിച്ച ജോര്‍ജിന്റെ പ്രസ്താവനയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കെ.എം മാണിയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.