കോട്ടയം: കോണ്‍ഗ്രസിനെതിരെ വീണ്ടും പി.സി ജോര്‍ജിന്റെ കളിയാക്കല്‍. 100 രൂപ പിരിച്ചാല്‍ അതില്‍ 80 ഉം പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ജോര്‍ജ് ആരോപിച്ചു. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെക്കാൾ മികച്ച മന്ത്രി ആയിരുന്നു പിണറായി വിജയനെന്ന് ജോർജ് പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് ആര്യാടൻ മുഹമ്മദ് വൈദ്യുതി വകുപ്പിൽ എന്താണ് ചെയ്തതെന്നും ജോർജ് ചോദിച്ചു.തന്നെ പുറത്താക്കണമെന്ന് പറയുന്നവ‌ർ ആദ്യം പുറത്താക്കേണ്ടത് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയെയാണ്. ഇടതുപക്ഷത്തെ മന്ത്രിയായിരുന്ന എളമരം കരീമിനെ ആന്റണി പ്രശംസിച്ചപ്പോൾ കോൺഗ്രസുകാർ എവിടെയായിരുന്നു. താൻ പറഞ്ഞ ചില കാര്യങ്ങളിൽ പിടിച്ച് വിവാദമുണ്ടാക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന നേതാക്കന്മാരുള്ള മുന്നണി നേരെയാകില്ല. വഴിനീളെ നടന്ന് അടിവാങ്ങുന്നയാളാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും ജോർജ് കൂട്ടിച്ചേർത്തു.