ഭോപ്പാൽ: മധ്യപ്രദേശിലെ രത്തൻഗഡ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനിടെ നിരവധി ഭക്തർ തിക്കിലും തിരക്കിലും പെട്ട് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് സക്‌സേന അധ്യക്ഷനായ സമിതിയാണ് സംഭവം അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കണമെന്നാണ് സമിതിയോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.സമിതി ഈ ആഴ്ച ചുമതലയേൽക്കും. റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനകം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.രത്തൻഗഡ് ക്ഷേത്രത്തിൽ ഞായറാഴ്ചയുണ്ടായ ദുരന്തത്തിൽ 115 പേരാണ് മരണമടഞ്ഞത്.