തിരുവനന്തപുരം: നാളെ ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിക്കു കനത്ത സുരക്ഷ. ഇടതുമുന്നണി മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. എഴ് എസ്പിമാരുള്‍പ്പെടെ 3500 പൊലീസുകാരാണു സുരക്ഷയൊരുക്കാനെത്തുന്നത്.എഴ് എസ്പിമാര്‍, 35 ഡിവൈഎസ്പിമാര്‍, 50 സിഐമാര്‍, 225 എസ്ഐമാര്‍, ഏഴു വനിതാ എസ്ഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പൊലീസ് സന്നാഹം.

ഏഴു സോണുകളാക്കി തിരിച്ചാണ് സുരക്ഷ. എസ്പിമാര്‍ ഓരോരുത്തര്‍ക്കുമാണു സോണുകളുടെ ചുമതല.എറണാകുളം മുതല്‍ ഇങ്ങോട്ടുള്ള പൊലീസുകാരുടെ സേവനവും ഉപയോഗിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനകത്ത് ഷാഡോ പൊലീസിനേയും വിന്യസിക്കും. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണു സുരക്ഷാ പദ്ധതികള്‍ ആവിഷ്കരിച്ചിരിച്ചിരിക്കുന്നത്. എഡിജിപിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ മേല്‍നോട്ടവുമുണ്ടാകും.