കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. ഫൈസുമായി അനില്‍കുമാറിന് അടുത്ത ബന്ധമെന്ന് സിബിഐ പറയുന്നു. അനില്‍കുമാറിന്റെ വിവാഹത്തില്‍ ഫൈസ് പങ്കെടുത്തിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ മാസം അവസാനത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് വന്‍ സ്വര്‍ണവേട്ടയുടെ ചുരുളഴിയുന്നത്