തിരുവനന്തപുരം: ഐ.ജി ടോമിൻ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റമില്ല.കേസുകളിൽ ഉൾപ്പെട്ടതിനാൽ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകരുതെന്ന ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.സ്ഥാനക്കയറ്റത്തിനായി തച്ചങ്കരി നൽകിയ അപേക്ഷ ആഭ്യന്തര വകുപ്പ് നിരസിച്ചു.

കേസുകൾ തീർപ്പാക്കാത്തതിനാൽ നാല് മാസത്തിനകം തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകാൻ കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ താൽക്കാലിക സ്ഥാനക്കയറ്റം അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും ആഭ്യന്തര വകുപ്പ് പരിഗണിച്ചു.