ഇടുക്കി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. മുഖ്യമന്ത്രിയെ ബഹിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിര്‍ദ്ദേശങ്ങള്‍ എഴുതി നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.ഒക്ടോബര്‍ 21നാണ് സര്‍വ്വകക്ഷിയോഗം.അതേസമയം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താല്‍ ആചരിക്കും. വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ എല്‍ഡിഎഫ് ആണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ 12 മണിക്കൂര്‍ ആണ് ഹര്‍ത്താല്‍