ശബരിമല: ശബരിമലയിലെ പുതിയ മേൽശാന്തിയായി പി.എൻ.നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എറണാകുളം ജില്ലയിലെ കോതമംഗലം തൃക്കാരിയൂർ സ്വദേശിയാണ് നാരായണൻ നമ്പൂതിരി.പി.എം.മനോജിനെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു.ഈ മണ്ഡലകാലം മുതല്‍ അടുത്ത മണ്ഡലകാലം വരെ ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തിമാരെ നിയമിക്കുന്നത്.പെരുന്വാവൂര്‍ അയപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് തൃക്കാരിയൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് മാളിക്കപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എം. മനോജ്.വൃശ്ചികം ഒന്നിന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.നേരത്തെ ഇരു ക്ഷേത്രങ്ങളിലേക്കുമുള്ള മേല്‍ശാന്തി തസ്തികയിലേക്ക് പരിഗണിക്കുന്ന യോഗ്യത നേടിയവരുടെ പ്രാഥമിക പട്ടിക ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. ശബരിമല മേല്‍ശാന്തിമാരുടെ ലിസ്റ്റില്‍ 16 പേരും മാളികപ്പുറം മേല്‍ശാന്തിമാരുടെ ലിസ്റ്റില്‍ 12 പേരുമാണ് ഉണ്ടായിരുന്നത്. ഈ പട്ടികയില്‍ നിന്നാണ് ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം അതത് ക്ഷേത്രങ്ങളുടെ മുന്നില്‍ നടന്ന നറുക്കെടുപ്പിലൂടെ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്