തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഇരട്ടിയാക്കണമെന്ന് ജല അതോറിറ്റി മന്ത്രിസഭയ്ക്ക് ശുപാർശ നൽകി. ഗാർഹിക ഉപയോക്താക്കൾക്ക് കിലോ ലിറ്ററിന് നാലു രൂപയിൽനിന്ന് എട്ടു രൂപയാക്കാനും മിനിമം ചാർജ് 40 രൂപയാക്കാനുമാണ് ശുപാർശ. പത്തു മുതൽ 20 കിലോലിറ്റർ വരെയുള്ള ഉപയോഗത്തിന് 45 രൂപയിൽനിന്ന് 90 രൂപയാക്കും.വ്യവസായ സ്ഥാപനങ്ങളുടെ മിനിമം ചാർജ് 125 രൂപയിൽനിന്ന് 250 രൂപയാക്കാനും അതോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.