കൊച്ചി: പിറവം റോഡ് മുളന്തുരുത്തി സെക്ഷനിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങും. 26 വരെ ഈ ഭാഗത്തുകൂടിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും.ശനിയാഴ്ച കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-ആലപ്പുഴ-കായംകുളം ജങ്ഷന്‍ പാസഞ്ചര്‍, കായംകുളം-ആലപ്പുഴ-എറണാകുളം ജങ്ഷന്‍ പാസഞ്ചര്‍, എറണാകുളം ജങ്ഷന്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും മുടങ്ങും.

കൊല്ലം-എറണാകുളം പാസഞ്ചര്‍ കോട്ടയം വരെയും ഗുരുവായൂരില്‍ നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ എറണാകുളം ടൗണ്‍ വരെ വന്ന് പുനലൂര്‍ -ഗുരുവായൂരായും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള വേണാട് എക്‌സ്പ്രസ് കോട്ടയം വരെ വന്ന് ഷൊര്‍ണൂര്‍ തിരുവനന്തപുരമായും മടങ്ങും.
കോട്ടയം വഴി പോകുന്ന നാഗര്‍കോവില്‍-മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്സും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും ആലപ്പുഴ വഴി തിരിച്ചുവിടും. മുളന്തുരുത്തിയില്‍ നിര്‍ത്തുന്ന ന്യൂഡല്‍ഹി-തിരുവനന്തപുരം സെന്‍ട്രല്‍ കേരള എക്‌സ്പ്രസ് 40 മിനിട്ടോളം പിടിച്ചിടും.