കൊച്ചി: തുടര്‍ച്ചയായ അഞ്ചാം വ്യാപാര ദിനത്തിലും കൂടിയ സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 23,000ത്തിലെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 23,000 രൂപയും ഗ്രാമിന് 2,875 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.