ഇടുക്കി: പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശുപാര്‍ശക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് ഇടുക്കിയിലും, വയനാട്ടിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ യാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി വാഹനങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലിന് ഹൈറേഞ്ച് സംരക്ഷണ സമിതി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ജനവാസ മേഖലയില്‍ പെട്ട 48 വില്ലേജുകളെ പാരിസ്ഥിതിക സംവേദക മേഖലയില്‍ ഉള്‍പ്പെടുത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതാണ് പ്രതിഷേധത്തിനു കാരണം.