കൊച്ചി: വരുമാനമുള്ള പള്ളികളിൽ മാത്രമെ തർക്കമുള്ളൂ എന്ന് ഹൈക്കോടതി. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.വരുമാനം ഇല്ലാത്ത പള്ളികളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വല്ലാത്ത പ്രതിസന്ധി അനുഭവപ്പെടുകയാണ്. പല പള്ളികളും മേല്‍ക്കൂര മാറ്റാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. സമ്പത്തും വരുമാനവും ഉള്ള പള്ളികളില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങളുള്ളൂ എന്നും കോടതി പറഞ്ഞു.

കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. പള്ളിയില്‍ ആരാധന നടത്താന്‍ യാക്കോബായ വിഭാഗത്തിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.