ദുബായ്: ദുബായിലെ കെട്ടിടവാടക നിരക്കില്‍ വര്‍ധനവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ദുബായില്‍ പത്ത് മുതല്‍ 40 ശതമാനം വരെ ഫ്ലാറ്റുകളുടെ വാടക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.വണ്‍ ബെഡ് റൂം, ടൂ ബെഡ് റൂം ഫ്ലാറ്റുകള്‍ക്ക് 5000 മുതല്‍ പതിനായിരം ദിര്‍ഹം വരെ വാര്‍ഷിക വാടക കൂടിയിട്ടുണ്ട്. ദുബായിലും ഷാര്‍ജയിലും വാടക വര്‍ദ്ധിക്കുമ്പോള്‍ അബുദാബിയില്‍ നേരിയ കുറവാണ് കാണിക്കുന്നത്. ഇതാണ് ദുബായും അബുദാബിയും തമ്മിലുള്ള വ്യത്യാസത്തെ കുറച്ച് കൊണ്ടുവരുന്നത്. അബുദാബിയില്‍ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റിന് 143,000 ദിര്‍ഹമാണ് വാടക എങ്കില്‍ ദുബായിലത് 142,500 ദിര്‍ഹം വരും.

ഒരു വില്ലക്ക് 246,000 അബുദാബിയില്‍ വരുന്നുവെങ്കില്‍ ദുബായില്‍ 256,000 വരും. ടു ബെ‍ഡ്റൂം , വണ്‍ ബെഡ് റൂം ഫ്ലാറ്റുകള്ക്ക് എണ്‍പതിനായിരം മുതല്‍ അറുപതിനായിരം ദിര്‍ഹം വരെ രണ്ട് എമിറേറ്റുകളിലും വരുന്നുണ്ട്. എക്സ്പോ 2020 ദുബായിലാണെങ്കില്‍ വീണ്ടും വാടക വര്‍ദ്ധിക്കും.