മൊഹാലി: മൊഹാലിയിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി.121 പന്തുകളിൽ നിന്ന് 12 ഫോറും അഞ്ചു സിക്സും പായിച്ചാണ് ധോണി കരിയറിലെ തന്റെ ഒന്പതാമത്തെ സെഞ്ച്വറിക്ക് ഉടമയായത്. ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി സെഞ്ച്വറി നേടിയത്. 139 റൺസുമായി ധോണി പുറത്താകാതെ നിന്നു. ധോണിയുടെ ബാറ്റിംഗ് മികവിൽ ആസ്ട്രേലിയയ്ക്ക് മുന്നിൽ ഇന്ത്യ 304 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. നാലു വിക്കറ്റിന് 76 റൺസെന്ന നിലയിൽ ഇന്ത്യ പതറുന്പോഴായിരുന്നു ധോണി ക്രീസിലെത്തിയത്.