കൊച്ചി: നെടുമ്പാശേരി വിമാനത്താവളംവഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.യുവതികളെ ഉപയോഗപ്പെടുത്തി 20 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഫയസ് പിടിയിലായത്. ഫയസിന് വിശാലമായ ബന്ധങ്ങളുണ്ടെന്നും പലതവണ നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയതായുംകസ്റ്റംസ് കണ്ടെത്തിയിരുന്നു. ഫയസിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.