തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് തുലാവര്‍ഷവും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ ,നവംബര്‍ മാസങ്ങളില്‍ പെയ്യുന്ന തുലാവര്‍ഷത്തില്‍ 11 ശതമാനംവരെ കൂടുതല്‍ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം.ആന്ധ്രയിലെ തീരദേശം, റായലസീമ, കേരളം എന്നിവിടങ്ങളിലും കര്‍ണാടകത്തിന്റെ തെക്കന്‍ ഉള്‍നാടുകളിലുമാണ് വടക്കുകിഴക്കന്‍ കാലവര്‍ഷം ലഭിക്കുന്നത്.കേരളത്തില്‍ ഇത്തവണ എടവപ്പാതിയിലും 26 ശതമാനം കൂടുതല്‍ മഴ പെയ്തിരുന്നു. സാധാരണ ഒക്ടോബര്‍ 20 നാണ് ഈ മഴ തുടങ്ങുന്നത്. ഇത് എഴുദിവസംവരെ വൈകാം