ajith-riding-bike-pune-chennai-film-sets

സെറ്റുകളിലേക്ക് ബൈക്കില്‍ യാത്രചെയ്യുന്ന സൂപ്പര്‍താരമാണ് തമിഴ് നടന്‍ അജിത്ത്. മുബൈയിലെ സെറ്റില്‍ നിന്ന് പുണെയിലെ ലൊക്കേഷനിലേക്കും പുണെയില്‍നിന്ന് ചെന്നൈയിലേക്കും അജിത്ത് കഴിഞ്ഞദിവസം ബൈക്കിലാണ് യാത്രചെയ്തത്. യാത്രയ്ക്കിടെ റോഡരികിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചും വിശ്രമിച്ചുമാണ് താരം സഞ്ചരിച്ചത്.പുണെയില്‍നിന്ന് ചെന്നൈ വരെയുള്ള ബൈക്ക്‌യാത്രയ്ക്ക് പുത്തന്‍ ബി.എം.ഡബ്ല്യു. ബൈക്കാണ് ഉപയോഗിച്ചത്. 1,300 കീലോമീറ്റര്‍ താണ്ടാന്‍ 19 മണിക്കൂറെടുത്തു. ദേശീയപാതകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന അനുസരണയുള്ള യാത്രക്കാരനായി താരം മാറി. വാഹന പരിശോധനകളില്‍ ഊഴം കാത്തുനിന്ന് ഉദ്യോഗസ്ഥരെ കണ്ട അജിത്ത് പോലീസുകാരെ വിസ്മയിപ്പിച്ചു.

കാര്‍ , ബൈക്ക് യാത്രകളോട് ഏറെ പ്രിയമുള്ള താന്‍ ഇന്ത്യന്‍ റോഡുകളെ അടുത്തറിയാനും സുരക്ഷിതമായ ബൈക്ക് യാത്രയെക്കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഇത്തരം ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതെന്ന് പറയുന്നു.ദീര്‍ഘദൂര ബൈക്ക് യാത്രകളില്‍ അജിത്തിനെ മറ്റുള്ളവര്‍ക്കും മാതൃകയാക്കാമെന്ന് വാഹനവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. അജിത്ത് നടത്തിയ ഏറ്റവും വലിയ ബൈക്ക് യാത്രയാണ് കഴിഞ്ഞ ദിവസത്തേത്.