madani-to-send-hospital-supreme-court

ന്യുഡല്‍ഹി: പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് അയക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ബാന്ഗ്ളൂരിലെ അഗര്‍വാള്‍ ആശുപത്രിയില്‍ കണ്ണ് ശസ്ത്രക്രിയക്കു ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനും കോടതി അനുമതി നല്‍കി. ഡിസംബര്‍ 19നു മുന്‍പേ ചികിത്സ പൂര്‍ത്തിയാക്കാനും ഭാര്യ സൂഫിക്ക് ചികിത്സ സമയത്ത് കു‌ടെ നില്‍ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കര്‍ണാടക സര്‍ക്കാരിന് കോടതി നോട്ടീസ് നല്‍കിയിരുന്നു. അപേക്ഷ ഇന്ന് വീണ്ടും പരിഗണിച്ചപ്പോള്‍ നോട്ടിസിനു മറുപടി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ അധികം സമയം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ മദനിയുടെ കാഴ്ച നഷ്ടപെടുമെന്ന അഭിഭാഷകന്‍റെ വാദത്തോട് കോടതി അംഗീകരിക്കുകയായിരുന്നു.