mohanlal-rishiraj-singh

റോഡ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് നടന്‍ മോഹന്‍ലാലിന്റെ പ്രശംസ.  കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഋഷിരാജ് സിംഗാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാറെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

അപകട മരണങ്ങള്‍ കുറച്ചതും റോഡിലെ നിയമങ്ങള്‍ എന്തൊക്കെയെന്നു കേരളീയര്‍ക്കു മനസിലാക്കിക്കൊടുത്തതും ഋഷിരാജ് സിങ്ങാണെന്ന് മോഹന്‍ലാല്‍ എഴുതുന്നു.

മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗങ്ങള്‍ക്ക് വേഗപ്പൂട്ടിട്ട ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കര്‍ശന നടപടികളെ തുടര്‍ന്ന പ്രധാന നഗരങ്ങളിലെ പ്രധാന ആശുപത്രികളില്‍ വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് വരുന്നവരുടെഎണ്ണം പകുതിയായി കുറഞ്ഞതിന്റെ ക്രഡിറ്റ് പൂര്‍ണ്ണമായും ഋഷിരാജ് സിംഗിനാണ് മോഹന്‍ ലാല്‍ പറയുന്നു

 ലാലിന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ ഈ ബ്ലോഗ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. ബ്ലോഗിന്‍റെ പൂര്‍ണരൂപം വായിക്കൂ.