ന്യൂഡൽഹി:കല്‍ക്കരി കേസില്‍ സിബിഐ പ്രധാനമന്ത്രിയുടെ മൊഴി എടുക്കും. ഇപ്പോൾ വിദേശപര്യടത്തിനിലുള്ള പ്രധാനമന്ത്രി തിരിച്ചു വന്നശേഷമായിരിക്കും മൊഴിയെടുക്കുക. ഇതോടൊപ്പം വ്യവസായ പ്രമുഖൻ കുമാരമംഗലം ബിർള,​ കൽക്കരി വകുപ്പ് മുൻ സെക്രട്ടറി പി.സി.പരേഖ് എന്നിവരെയും ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്ത ശേഷം മാത്രമെ പ്രധാനമന്ത്രിയിൽ നിന്ന് മൊഴിയെടുക്കുകയുള്ളൂ.

ബിർളയെയും പരേഖിനെയും ചോദ്യം ചെയ്ത ശേഷമാകും മൻമോഹൻ സിംഗിൽ നിന്ന് മൊഴിയെടുക്കണോയെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. അഴിമതി നടന്നുവെന്ന് പറയപ്പെടുന്ന കാലത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് പ്രധാനമന്ത്രിയാണ്. മാത്രമല്ല പ്രധാനമന്ത്രിക്കും പങ്കുണ്ടെന്ന് പരേഖ് പരസ്യമായി പറയുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പരേഖ് തന്രെ നിലപാടിൽ ഉറച്ചു നിന്നാൽ സി.ബി.ഐക്ക് പ്രധാനമന്ത്രിയുടെ മൊഴിയെടുക്കേണ്ട സാഹചര്യം വരും.അതേസമയം ഏത് രീതിയിൽ മൊഴി എടുക്കണമെന്ന കാര്യങ്ങൾ സി.ബി.ഐ പിന്നീട് മാത്രമെ തീരുമാനിക്കുകയുള്ളൂ. ചോദ്യാവലി അയച്ചു നൽകി മറുപടി തേടുക എന്ന വഴിയായിരിക്കും സി.ബി.ഐ തിരഞ്ഞെടുക്കുക എന്നാണ് സൂചന. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍ നല്‍കും. ഇതുവരെ 14 കേസുകളാണ് കല്‍ക്കരി ഇടാപുടമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തിരികക്കുന്നു. കേസുകളില്‍ ഇതുവരെ നടത്തിയ അന്വേഷണ പുരോഗതിയായിരിക്കും റിപ്പോര്‍ട്ടില്‍ ഉണ്ടാക്കുക.