ചെന്നൈ: റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥാപിച്ച ആണവ റിയാക്ടറിൽ നിന്നുള്ള വൈദ്യുതി ഉല്പാദനം ആരംഭിച്ചു. റിയാക്ടറിലെ ആദ്യ യൂണിറ്റിൽ നിന്ന് പുലര്‍ച്ചെ 2.45നാണ് ഉത്പാദനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 75 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കും.

നിലയത്തിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ മെയ് ആറിന് സുപ്രീം കോടതിയും അനുമതി നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആണു വിഭജനമാരംഭിക്കാന്‍ അനുമതി നല്‍കിയത്.റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച നിലയത്തിലെ രണ്ട് റിയാക്ടറുകളില്‍ ഓരോന്നിനും 1000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 17,000 കോടിയിലേറെ രൂപയുടേതാണ് പദ്ധതി.തമിഴ്നാട്,​ കേരളം,​ കർണാടക,​ പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾക്ക് കൂടംകുളത്തെ വൈദ്യുതിയുടെ ഉപയോഗം ലഭിക്കും.