തിരുവനന്തപുരം: സോളാർക്കേസിൽ ജുഡിഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ നൽകാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കിയതോടെ സർക്കാർ, ജില്ലാ ജഡ്ജിയുടെ സേവനം തേടിയേക്കും. നാളത്തെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.സിറ്റിംഗ് ജഡ്ജിയെ നൽകാനാവില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതോടെ ജില്ലാ ജഡ്ജിയുടെ സേവനം തേടുകയോ വിരമിച്ച ജഡ്ജിയെ കമ്മിഷനായി നിയോഗിക്കുകയോ ആണ് സർക്കാരിന്റെ മുന്നിലെ വഴി. അതിൽ ജില്ലാ ജഡ്ജിയെയാണ് സർക്കാർ പരിഗണിക്കുന്നത്.

സിറ്റിംഗ് ജഡ്ജിക്കുവേണ്ടിക്കു വേണ്ടി രണ്ടുതവണ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണത്തില്‍ കുറഞ്ഞ ഒരുപാധിക്കും വഴങ്ങേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ്ഹൗസ് ഉപരോധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.