ദുബായ്: പാസ്പോര്‍ട്ടുമായി യുഎഇ വിമാനത്താവളങ്ങളില്‍ ക്യൂ നില്‍ക്കുന്ന കാലം മാറുകയാണ്. ഇ ബോര്‍ഡേഴ്സ് എന്ന പേരിലുള്ള പുതിയ ഇ-ഗേറ്റ് സംവിധാനമാണ് മാറ്റത്തിന് വഴിയൊരുക്കുന്നത്.ഇതോടെ യുഎഇ അതിര്‍ത്തികളില്‍ ഇനി പാസ്പോര്‍ട്ട് കണ്‍ട്രോള്‍ വേഗത്തിലാവും. ഈ ബോര്‍ഡേ‍ഴ്സ് എന്ന പേരിലുള്ള പുതിയ ഇ-ഗേറ്റ് സംവിധാനം എല്ലായിടത്തും നടപ്പിലാക്കാനാണ് തീരുമാനം.

വെറും 20 സെക്കന്റു കൊണ്ട് ഒരാള്‍ക്ക് പാസ്പോര്‍ട്ട് യന്ത്രത്തില്‍ കാണിച്ച് ഇ-ഗേറ്റിലൂടെ അകത്ത് കടക്കാനാവും. പാസ്പോര്ട്ട് റീഡറില്‍ കാണിച്ചാല്‍ ഗേറ്റ് തുറക്കും. പിന്നെ കണ്ണ് സ്കാന്‍ ചെയ്യുകകൂടി ചെയ്താല്‍ പുറത്ത് കടക്കാം. പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഏറെ എളുപ്പമാവുകയാണ് എന്നര്‍ത്ഥം. യുഎഇയിലെ എല്ലാ അതിര്‍ത്തികളിലും ഇ-ബോര്‍ഡര്‍ സംവിധാനം നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.നിലവില്‍ ഇ-ഗേറ്റ് സംവിധാനം പല വിമാനത്താവളങ്ങളിലും ഉണ്ടെങ്കിലും പ്രത്യേക കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. എന്നാല്‍ ഇ-ബോര്ഡോഴ്സ് സംവിധാനത്തില്‍ പാസ്പോര്‍ട്ട് തന്നെ ഉപയോഗിച്ചാല്‍ മതി എന്ന എളുപ്പമുണ്ട്. ഈ സേവനം ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രം. രജിസ്ട്രേഷന്‍ സൗജന്യമാണ്.