ശ്രീനഗര്‍ :ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശത്ത് പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍എസ് പുര മേഖലയില്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം 82 ഷെല്ലുകള്‍ വര്‍ഷിച്ചതായി ബിഎസ് എഫ് ഓഫീസര്‍ അറിയിച്ചു.തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്.അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും.

അതിര്‍ത്തി മേഖലയിലെ ജനവാസ മേഖലകള്‍സക്ക് നേരേ പാക് സൈന്യം തുടര്‍ച്ചയായി വെടിവെപ്പ് നടത്തുന്നത് ഗ്രാമീണരെ ഭീതിയിലാക്കിയിരിക്കുകയാണ്. നിരവധിപേര്‍ വീടുകളുപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് തമാസം മാറ്റി.