തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും വിവാഹമോചനം അനുവദിച്ചു.ഇതിന് മുന്നോടിയായുള്ള കൗണ്‍സിലിംഗില്‍ ഒത്തുപോകാന്‍ കഴിയില്ലെന്ന ഇരുവരും അറിയച്ചിതിനെ തുടര്‍ന്നാണ് കോടതി വിവാമ മോചനം അനുവദിച്ചത്. തിരുവനന്തപുരം കുടുംബ കോടതിയാണ് സംയുക്ത ഹര്‍ജി പരിഗണിച്ച് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. രാവിലെ 9.30 ഓടെ ആരംഭിച്ച കൗണ്‍സിലിംഗ് ഏതാണ്ട് 45 മിനിട്ട് നീണ്ടു നിന്നു. ഇരുവരും തങ്ങളുടെ അഭിഭാഷകരോടൊപ്പമാണ് കോടതിയിലെത്തിയത്.

ഗണേഷ്‌കുമാറിനോടൊപ്പം സംവിധായകനായ സുഹൃത്ത് ഷാജി കൈലാസും കോടതിയില്‍ എത്തിയിരുന്നു.അതേസമയം ഗണേഷ്‌കുമാര്‍ വിവാഹമോചന കരാര്‍ ലംഘിച്ചെന്ന് യാമിനി തങ്കച്ചി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ 10 നാണ് ഇരുവരം സംയ്കുതമായി വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്.