ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുൻ റെയിൽമന്ത്രിയും ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് എം.പി സ്ഥാനം നഷ്ടമായി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ഉടനടി പാർലമെന്റ് അംഗത്വം നഷ്ടമാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണിത്.ബിഹാറിലെ സരൺ ജില്ലയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ലാലു പ്രസാദ് യാദവ്.

എം.ബി.ബി.എസ് സീറ്റ് തിരിമറി കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് എം.പി റഷീദ് മസൂദിനെ ഇന്നലെ രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
കാലിത്തീറ്റ കേസിൽ അഞ്ചു വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. അയോഗ്യനാക്കപ്പെട്ടതോടെ ശിക്ഷാ കാലാവധിക്കു ശേഷം ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ലാലുവിനാവില്ല.