ഡിജിറ്റല്‍ ടെക്നോളജിരംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്ട്രോണിക്സ് ഗാലക്സി ട്രെന്‍ഡ്, ഗാലക്സി സ്റ്റാര്‍ പ്രോ എന്നീ രണ്ട് സ്മാര്‍ട്ട് ഫോണ്‍കൂടി വിപണിയില്‍ എത്തിച്ചു. മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട് ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.നാല് ജിബി ഇന്റേണല്‍ മെമ്മറിയും മൂന്ന് മെഗാപിക്സല്‍ ക്യാമറയുമുണ്ട്. ത്രീജി, ബ്ലൂ ടൂത്ത്, വൈഫൈ, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ഒരു ജിഗാഹെര്‍ട്സ് സിംഗിള്‍ കോര്‍ പ്രോസസറും 512 എംബി റാമും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഡ്യൂവല്‍ സിം സ്മാര്‍ട്ട് ഫോണാണ് ഗാലക്സി ട്രെന്‍ഡ്. 8290 രൂപയാണ് വില.

നാല് ഇഞ്ച് ടച്ച് സ്ക്രീനോടുകൂടിയ സ്മാര്‍ട്ട് ഫോണാണ് ഗാലക്സി സ്റ്റാര്‍ പ്രോ. 1 ജിബി പ്രൊസസര്‍, 512 എംബി റാം, നാല് ജിബി ഇന്റേണല്‍ മെമ്മറി, വൈഫൈ, ബ്ലൂടൂത്ത് മുതലായവയാണ് മറ്റ് പ്രത്യേകതകള്‍. 15 മണിക്കൂര്‍വരെ ടോക്ക്ടൈം നല്‍കുന്ന 1500 എംഎഎച്ച് ബാറ്ററിയോടുകൂടിയ ഗാലക്സി സ്റ്റാര്‍ പ്രോയുടെ വില 6750 രൂപ.