ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദനെതിരെ നടപടി കേന്ദ്രകമ്മിറ്റി പരിഗണിക്കും. വിവാദ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണിത്. ഡിസംബറില്‍ അഗര്‍ത്തലയിലാണ് കേന്ദ്രകമ്മിറ്റി. ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം നടന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിഎസ്സിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പൊളിറ്റ്ബ്യൂറോയുടെ വിലക്ക് വന്നിട്ടും വിഎസ് അഭിമുഖങ്ങള്‍ നല്‍കിയെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കലാണിതെന്നും ഔദ്യോഗികപക്ഷം ചൂണ്ടിക്കാട്ടി. വിഎസ്സിന്‍റെ വാദങ്ങള്‍ അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്നാണ് പിബി നിരീക്ഷിച്ചത്.പരസ്യപ്രതികരണത്തിന് പൊളിറ്റ്ബ്യൂറോ വിലക്ക് ഏര്‍പ്പെടുത്തിയ ശേഷവും വിഎസ് ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.