തിരുവന്തപുരം : വര്‍ക്കല സലിം വധക്കേസില്‍ ഒന്നാം പ്രതി ഷെറീഫിന് വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി സനോബറിന് ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴത്തുക സലിമിന്റെ ഭാര്യക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.ഗള്‍ഫില്‍ വ്യവസായിയായിരുന്ന വര്‍ക്കല വടശ്ശേരിക്കോണം തോക്കാട് സലിം മന്‍സിലില്‍ സലി(44)മിനെ മുടപുരം സജീന മന്‍സിലില്‍ ഷെറീഫ് വധിച്ച് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി വീടിനു പിന്നിലെ പുരയിടത്തിലെ കക്കൂസ് കുഴിയില്‍ ഒളിപ്പിക്കുകയായിരുന്നു.

2011 ജൂ​ലാ​യ് ഒൻ​പ​തി​നാ​ണ് പ്ര​വാ​സി വ്യ​വ​സായി വർ​ക്ക​ല സലീം അ​തി​ദാ​രു​ണ​മായി കൊല്ല​പ്പെ​ട്ട​ത്. റി​യാ​ദിൽ നി​രവ​ധി സൂ​പ്പ​ർ മാർ​ക്ക​​റ്റു​കളും പെ​ട്രോൾ പ​മ്പു​കളും ഏ​​റ്റെ​ടു​ത്തു ന​ട​ത്തി​യി​രു​ന്ന സലീം കുറഞ്ഞ പ​ലി​ശ​യ്​ക്ക് പണം ക​ടം കൊടുക്കുകയും ചെയ്തി​രുന്നു. സ​ലീ​മിൽ നി​ന്ന് ര​ണ്ടു കോ​ടി​യി​ല​ധികം രൂ​പ ത​വ​ണകളായി വാ​ങ്ങിയ പ്ര​തി​കൾ കൂ​ടു​തൽ പ​ലി​ശ​യ്​ക്ക് മ​റിച്ച് നൽ​കി​യി​രുന്നു. വൻതുക തി​രി​കെ നൽ​കാ​തി​രി​ക്കാൻ പ്ര​തി​കൾ ന​ടത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് കൊ​ല​പാ​ത​ക​ത്തിൽ ക​ലാ​ശി​ച്ച​ത്.ബിയറില്‍ മയക്കുമരുന്ന് നല്‍കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷെറീഫും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന കോരാണി പുകയിലത്തോപ്പ് സമീഹ മന്‍സിലിന്റെ പിന്നിലെ പറമ്പിലാണ് ജൂലായ് 21ന് 16 ബാഗുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.