തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണവേട്ട. സിംഗപ്പൂരില്‍ നിന്നെത്തിയ എട്ടു പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണ്ണം പിടിച്ചത്. മൂന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.മധുര, തിരുച്ചിറപ്പിള്ളി സ്വദേശികളാണ് ഇവരെന്നാണു ആദ്യവിവരം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുവനാണ് ഇവര്‍ ശ്രമിച്ചത്.

ഏറെ നാളുകള്‍ക്കു ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടുന്നത്. സ്വര്‍ണ്ണക്കടത്ത് പതിവായ സാഹചര്യത്തില്‍ കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരുന്നു.