കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെതിരായ തുടരന്വേഷണ ഹര്‍ജി ഹൈക്കോടതി തള്ളി. സൂര്യനെല്ലി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ടി ഭവദാസന്റെ ബെഞ്ച് തള്ളിയത്.കീഴ്‌ക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന്‍ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജി.തുടരന്വേഷണ ഹര്‍ജി തൊടുപുഴ സെഷന്‍‌സ് കോടതി കോടതി തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. കുര്യനെതിരെ അന്വേഷണം നടത്തണമെന്നും പിജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കിയതുമായ കീഴ്‌കോടതിവിധി റദ്ദാക്കണമെന്നുമാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.ഒളിവിലിരുന്ന് പിജെ കുര്യന്റെ പങ്ക് വെളിപ്പെടുത്തിയെങ്കിലും പോലീസ് പിടിയിലായതിന് ശേഷം ധര്‍മരാജന്‍ മൊഴി മാറ്റിയിരുന്നു.