കൊച്ചി: അഞ്ച് വ്യാപാര ദിനങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ബുധനാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 23,120 രൂപയും ഗ്രാമിന് 2,890 രൂപയുമാണ് നിലവിലെ വില. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.