മിലാന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ സ്പാനിഷ് ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് എ.സി.മിലാനെതിരെ സമനില(1-1).കരുത്തരായ ചെല്‍സി ജര്‍മ്മന്‍ ക്ലബ്ബ് ഷാല്‍ക്കെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ കെല്‍ട്ടിക് അയാക്‌സിനെ കീഴടക്കി(2-0 ).ഗ്രൂപ്പ് എഫില്‍ ആഴ്‌സനലിനെ ബൊറൂസിയ ഡോര്‍ട്ട് മുണ്ടിനെ തോല്‍പ്പിച്ചു(2-1). നാപ്പോളി മാഴ്‌സെയ്‌ക്കെതിരെ ജയം നേടി(2-1). ഗ്രൂപ്പ് ജി യില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഓസ്ട്രിയ വിയന്നയെ തോല്‍പ്പിച്ചു(3-0). എഫ്.സി.പോര്‍ട്ടോയെ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കീഴടക്കി (1-0).

ഗ്രൂപ്പ് ഇയില്‍ ചെല്‍സി ഷാല്‍ക്കെയെ മറികടന്നു(3-0).മറ്റൊരു മത്സരത്തില്‍ എഫ്.സി.ബാസല്‍ സ്റ്റ്യുവ ബുക്കാറസ്റ്റ് മത്സരം സമനിലയിലായി(1-1)
‘ബി’ ഗ്രൂപ്പിലെ ‘ഹെവിവെയ്റ്റ്’ പോരാട്ടത്തിന് സ്‌പെയിനിലെ സാന്റിയാഗോ ബെര്‍ണാബുവില്‍ ബുധനാഴ്ച പന്തുരുളും. ‘ബി’ ഗ്രൂപ്പിലെ കരുത്തരായ റയല്‍ മാഡ്രിഡിന് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസാണ് എതിരാളികള്‍. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പില്‍ മുന്നിട്ടുനില്ക്കുന്ന റയലിന് സ്വന്തം മൈതാനത്തെ ജയം പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കും.