തിരുവനന്തപുരം:സോളാര്‍ കേസിന്റെ അന്വേഷണത്തിനുള്ള ജുഡിഷ്യല്‍ കമ്മിഷന്‍ രൂപവത്കരിച്ചു.റിട്ട. ജസ്റ്റിസ് ശിവരാജനായിരിക്കും കേസ് അന്വേഷിക്കുക. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാകും കമ്മീഷനോട് നിർദ്ദേശിക്കുക. 2005 മുതലുള്ള കേസുകളാകും കമ്മീഷൻ അന്വേഷിക്കുക.2004ലാണ് ജസ്റ്റീസ് ശിവരാജൻ വിരമിച്ചത്.ഇപ്പോൾ പിന്നാക്ക കമ്മീഷൻ ചെയർമാനാണ്.സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടർന്നാണ് വിരമിച്ച ജഡ്ജിയുടെ സേവനം തേടാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. എല്‍ .ഡി.എഫ് ഭരണകാലത്തെ കേസുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.