ലണ്ടന്‍ :ചിലന്തി ശല്യം കാരണം ബ്രിട്ടനില്‍ സ്‌കൂള്‍ അടച്ചുപൂട്ടി. ലണ്ടനിലെ ഫോറസ്റ്റ് ഓഫ് ഡീന്‍ അക്കാദമമിയിലാണ് ബ്രിട്ടനിലെ ഏറ്റുവും മാരകമായ വിഷമുള്ള ഫോള്‍സ് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ചിലന്തിയെ വ്യാപകമായി കണ്ടെത്തിയത്. ആദ്യം സ്‌കൂളിലെ ഒരു ബ്ലോക് മാത്രം അടച്ചിട്ടെങ്കിലും ചിലന്തിയെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്‌കൂള്‍ അടച്ചിടുകയായിരുന്നു. കീടനാശിനി പ്രയോഗം കഴിഞ്ഞ ശേഷം മാത്രമേ ഇനി സ്‌കൂള്‍ തുറക്കുകയുള്ളൂവെന്ന് വൈസ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലമാണ് ചിലന്തികള്‍ പെറ്റുപെരുകിയതെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതാദ്യമായാണ് ചിലന്തിയുടെ ശല്ല്യം കാരണം ബ്രിട്ടനില്‍ ഒരു വിദ്യാലയം അടച്ചിടുന്നത്.സ്‌കൂളില്‍ ആര്‍ക്കും ചിലന്തിയുടെ കടിയേറ്റതായി റിപ്പോര്‍ട്ടില്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.ലണ്ടന് പുറമെ ബര്‍മിങ്ങാം, വെയ്ല്‍സ്, നോര്‍ഫോക് എന്നിവിടങ്ങളിലും ഫോള്‍സ് സ്‌പൈഡറിനെ വ്യാപാകമായി കണ്ടുവരുന്നുണ്ട്.