ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന് വധ ഭീഷണി. എന്നാല്‍ പോലീസ് സംരക്ഷണം അവശ്യമില്ലെന്ന് കെജരിവാള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശ് പൊലീസിസാണ് പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്ത് കെജരിവാളിനെ സമീപിച്ചത്.പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് എതിരാണ് അത്തരം തീരുമാനങ്ങളെന്നു പറഞ്ഞാണ് പോലീസ് സംരക്ഷണം നിഷേധിച്ചത്.കോടിക്കണക്കിനു വരുന്ന സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലത്ത രാജ്യത്ത് നേതാക്കള്‍ മാത്രം അംഗരക്ഷകരുമായി നടക്കുന്നതെങ്ങനെയാണെന്നും കെജരിവാള്‍ ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും തെരഞ്ഞെടുക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ റെഡ് ബെക്കണ്‍ കാറുകളോ ബംഗ്ലാവോ, പോലീസ് സംരക്ഷണമോ ഉപയോഗിക്കില്ലെന്നും പാര്‍ട്ടിനേതാക്കള്‍ വ്യക്തമാക്കി.